റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്-4 മേയ് 31ന് നടക്കും. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7 ന് തുടങ്ങുന്ന പരിപാടിയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ എൻജി. താരിഖ് ഖാലിദ് ’ജെനറേറ്റീവ് എ.ഐ ആന്റ് മീഡിയൻ അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന് മിഡില്‍ ഈസ്റ്റ് മാനേജര്‍ എഞ്ചി. അമീര്‍ ഖാന് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- സ്വകാര്യതയും സുതാര്യതയും’ എന്ന വിഷയം അവതരിപ്പിക്കും.
സംശയ നിവാരണത്തിനും അവസരം ഉണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാലമാണിത്. ഭാഷാ വിവര്‍ത്തനം, ഇമേജ് സൃഷ്ടിക്കുക, തിരിച്ചറിയുക, തീരുമാനമെടുക്കുക, ഇ-കൊമേഴ്സ് തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നു. വാണിജ്യ താത്പര്യങ്ങളോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗിക്കുകയും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറുകയും ചെയ്യുന്നുണ്ട്.
സൈബര്‍ തട്ടിപ്പുകള്ക്കുപോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് റിംഫ് അറിയിച്ചു. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താൽപര്യമുളളവര് https://forms.gle/w7dWGqmg3QtJNNgm6 ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.