നി​ർ​മി​ത​ബു​ദ്ധി: ദേ​ശീ​യ പ​ദ്ധ​തി വി​ക​സി​പ്പി​ച്ച ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി അ​റേ​ബ്യ​യും

അ​ൽ​ഖോ​ബാ​ർ : ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​നാ​യി ദേ​ശീ​യ ത​ന്ത്രം വി​ക​സി​പ്പി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി അ​റേ​ബ്യ ഇ​ടം​നേ​ടി. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​ഡ​ക്‌​സ് പ​ട്ടി​ക​യി​ലാ​ണ് സൗ​ദി​യു​ടെ നാ​മ​വും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, ഗ​വേ​ഷ​ക​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ​ക്ക് സ​മ​ഗ്ര റ​ഫ​റ​ൻ​സ് ഉ​റ​വി​ട​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. 2023ൽ ​സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​ഡ​ക്‌​സ് പ്ര​കാ​രം നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും അ​തി​ന്റെ സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​ലും സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 60-ല​ധി​കം രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​റി​പ്പോ​ർ​ട്ട് ആ​ഗോ​ള വ​ർ​ഗീ​ക​ര​ണ​ത്തി​ന്റെ സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഡേ​റ്റ മേ​ഖ​ല​ക​ളി​ൽ സൗ​ദി അ​റേ​ബ്യ കൈ​വ​രി​ച്ച നി​ല​വാ​ര​വും സൗ​ദി വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ളു​ടെ വി​ജ​യ​വും ഈ ​റാ​ങ്കി​ങ് സ്ഥി​രീ​ക​രി​ക്കു​ന്നു. നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​ത്തി​ന്റെ 70 ശ​ത​മാ​നം നേ​രി​ട്ടും ബാ​ക്കി​യു​ള്ള​വ പ​രോ​ക്ഷ​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​തു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ഗോ​ള സൂ​ച​ക​ങ്ങ​ളി​ൽ രാ​ജ്യം ഒ​രു വി​ശി​ഷ്ട സ്ഥാ​ന​മാ​ണ് വ​ഹി​ക്കു​ന്ന​ത്. 2019-ൽ ​സ്ഥാ​പി​ത​മാ​യ സ്റ്റാ​ൻ​ഫോ​ഡ് ഡേ​റ്റ​ക്കും (ബി​ഗ് ഡേ​റ്റ ഉ​ൾ​പ്പെ​ടെ) നി​ർ​മി​ത ബു​ദ്ധി​ക്കും മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ദേ​ശീ​യ റ​ഫ​റ​ൻ​സി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള അ​തോ​റി​റ്റി​യാ​ണ്. ദേ​ശീ​യ ഡേ​റ്റ​യും അ​ജ​ണ്ട​യും ന​വീ​ക​രി​ക്കാ​നും ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​നും രാ​ജ്യം നി​ര​ന്ത​ര​മാ​യി ശ്ര​മി​ക്കു​ന്നു. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ലോ​ക നേ​തൃ​ത്വ​ത്തി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ മു​ന്നേ​റ്റം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags:    
News Summary - Artificial Intelligence; Saudi Arabia among the first countries to develop a national plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.