റിയാദ്: പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരിയെ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു.
സുലൈമാനിയ മലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി പ്രശംസാഫലകം സമ്മാനിച്ചു. ഫോറം കർണാടക സ്റ്റേറ്റ് പ്രസിഡൻറ് അബ്ദുൽ മജീദ്, നോർത്തേൺ സ്റ്റേറ്റ് പ്രസിഡൻറ് ഇഹ്സാനുൽ ഹഖ്, തമിഴ്നാട് വെൽഫെയർ കോഓഡിനേറ്റർ രാജ് മുഹമ്മദ് എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എൻ.എൻ. അബ്ദുൽ ലത്തീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് തൻസീർ പത്തനാപുരം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹാരിസ് വാവാട്, പി.എസ്. അൻവർ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് അൻസാർ ആലപ്പുഴ, ഫ്രറ്റേണിറ്റി ഫോറം വെൽഫെയർ കോഓഡിനേറ്റർ മുനീബ് പാഴൂർ, അസ്ലം പാലത്ത്, റാഫി പാങ്ങോട്, ടി.വി.എസ്. സലാം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.