ജിദ്ദ: 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഏഷ്യയിലെ ദശലക്ഷക്കണക്കിന് ഫുട്ബാൾപ്രേമികൾക്ക് അഭൂതപൂർവമായ അനുഭവം നൽകാനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു.
2027ലെ ഏഷ്യൻ ഫുട്ബാൾ കപ്പ് നടത്തിപ്പ് വിഷയം ചർച്ചചെയ്യാൻ എ.എഫ്.സി കർമസമിതിയെ രാജ്യത്തേക്കു ക്ഷണിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിെൻറ താൽപര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. രാജ്യത്ത് ഫുട്ബാൾ ആസ്വാദകരായ ധാരാളം പേരുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാട് ഫുട്ബാളിനോടുള്ള വലിയ അഭിനിവേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രാജ്യത്തെ യുവാക്കളിലും യുവതികളിലും അതുൾക്കൊള്ളുന്നുണ്ട്. രാജ്യവും ഫുട്ബാളും തമ്മിൽ ബന്ധം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്.
ഭൂഖണ്ഡതലത്തിൽ വിജയങ്ങളും ചാമ്പ്യൻഷിപ്പുകളും നിറഞ്ഞ ചരിത്രമാണ് അതിനുള്ളതെന്നും സൽമാൻ രാജാവ് പറഞ്ഞു. കായികരംഗത്തെ തുടർച്ചയായ വളർച്ചക്ക് ഒരു ഉത്തേജകമായി ഫുട്ബാളിനോടുള്ള അഭിനിവേശം ഉപയോഗിക്കാനും ഏഷ്യൻ ഫുട്ബാളിലെ ഞങ്ങളുടെ പങ്കാളികളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. വിവിധ കായിക ഇനങ്ങളിൽ പ്രത്യേകിച്ച് ഫുട്ബാളിൽ മികച്ച താരങ്ങൾക്ക് ആതിഥേയത്വം നൽകിയ രാജ്യമാണ് സൗദി അറേബ്യ എന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വിവിധ കായികവിനോദങ്ങളുടെ പ്രധാന ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റാനുള്ള ദൃഢനിശ്ചയത്തിെൻറ ഭാഗമാണത്.
യുവാക്കളുടെയും യുവതികളുടെയും അഭിലാഷങ്ങൾ കൈവരിക്കുന്നതിനും സൗദിഅറേബ്യക്കും ഏഷ്യൻ യൂനിയനും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ശ്രമങ്ങളെ കിരീടാവകാശി പരാമർശിച്ചു. 2027 ഏഷ്യൻ കപ്പിന് അതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിെൻറ ശ്രമത്തിന് പിന്തുണ നൽകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. വിഷൻ 2030 ലക്ഷ്യങ്ങൾ നേടുന്നതിന് മുന്നോട്ടുപോകാനുള്ള നിന്തരമായ താൽപര്യം ഉൗന്നിപ്പറഞ്ഞു. ഏഷ്യൻ കപ്പ് 2027 സൗദിയിൽ സംഘടിപ്പിക്കുകയാണെങ്കിൽ രാജ്യത്തും ഏഷ്യയിലും ഫുട്ബാളിെൻറ ഭാവി സൃഷ്ടിക്കാനുള്ള അവസരമാണ്.ഏഷ്യൻ ഫുട്ബാളിന് പുതിയ ചക്രവാളങ്ങൾ തുറക്കാനുള്ള ദൃഢനിശ്ചയത്തോടുകൂടി ഞങ്ങൾ പ്രതീക്ഷയിലാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.