ഖമീസ് മുശൈത്ത്: അസീർ പ്രവാസി സംഘം സംഘടിപ്പിച്ച അസീർ സ്പ്പോർട്സ് ഫെസ്റ്റ് സമാപിച്ചു. ആളും ആവേശവും ഒത്തുചേർന്ന് അലകടൽ തീർത്ത രണ്ട് രാപ്പകലുകൾ അസീറിലെ കായികപ്രേമികൾക്ക് നവ്യാനുഭവമായി മാറി. ഖമീസ് ഖാലിദിയയിലെ നാദി ദമ്മക്ക് സ്റ്റേഡിയത്തിൽ നടന്ന സോക്കർ മത്സരത്തിൽ കാസ്ക് വിജയക്കൊടി നാട്ടി. കലാശപ്പോരില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഫാൽക്കൺ എഫ്.സിയെ പരാജയപ്പെടുത്തിയാണ് കാസ്ക് കപ്പിൽ മുത്തമിട്ടത്. വടംവലി മത്സരത്തിൽ തൃശൂർ ബോയ്സിനെ പരാജയപ്പെടുത്തി അബഹ ബ്രദേഴ്സ് വിജയിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫിയും 16,000 റിയാൽ കാഷ് പ്രൈസും സൗത്ത് മാർബിൾ കമ്പനി എം.ഡി. ലിജു എബ്രഹാമും സംഘാടക സമിതി കൺവീനർ ബഷീർ വണ്ടൂരും ചേർന്ന് കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും 8,000 റിയാൽ കാഷ് പ്രൈസും അസീർ പ്രവാസി സംഘം ജനറൽ സെകട്ടറി സുരേഷ് മാവേലിക്കരയും സംഘാടക സമിതി ചെയർമാൻ സുനിൽ കോഴിക്കോടും ചേർന്ന് ഫാൽക്കൺ എ.ഫ്സിക്ക് സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ഫവാസ് (കാസ്ക്ക്),
മാൻ ഓഫ് ദ ടൂർണമെന്റ് പ്രിൻസ് (ലൈഫ് ടൈം മെട്രോ ക്ലബ്), ടൂർണമെന്റിലെ മികച്ച ഗോൾ പ്രിൻസ് (ലൈഫ് ടൈം മെട്രോ ക്ലബ്), ബെസ്റ്റ് ഗോൾ കീപ്പർ ഷറഫ് (ഫാൽക്കൺ എഫ്.സി), ഫൈനൽ മാച്ചിലെ ഫസ്റ്റ് ഗോൾ നേടിയ താരം ഫായിസ് (ഫാർക്കൺ എഫ്.സി), കൂടുതൽ ഗോൾ നേടിയത് പ്രിൻസ് (ലൈഫ് ടൈം മെട്രൊ), മികച്ച ടീം കേരള നയൻസ്, ബെസ്റ്റ് സ്റ്റോപ്പർ ബാക്ക് ഹാഫിസ് (ലൈഫ് ടൈം മെട്രോ) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കളികളിൽ മാൻ ഓഫ് ദ മാച്ചായ കളിക്കാർക്ക് ട്രോഫിയും കാഷ് പ്രൈസും ഇതോടൊപ്പം വിതരണം ചെയ്തു. സാജിദ്, ഫസീല, ബഷീര്‍, നയീം, മുസ്തഫ, അബ്ദുൽ വഹാബ്, നിസാർ, താമരാക്ഷന്‍ ക്ലാപ്പന. സുധീരൻ ചാവക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വടംവലി മത്സരത്തിലെ വിന്നേഴ്സിനും റണ്ണേഴ്സിനുമുള്ള ട്രോഫിയും കാഷ് പ്രൈസും യഥാക്രമം മുസ്തഫ, അബ്ദുറസാഖ് എന്നിവർ വിതരണം ചെയ്തു.
ഇന്ത്യൻ ഫുട്ബാൾ താരം വി.പി. സുഹൈർ, സന്തോഷ് ട്രോഫി വിന്നർ കേരള ടീം കാപ്റ്റൻ ജിജോ, ജെസിൽ, സഫ്നാദ് വയനാട് എന്നിവരും കേരളത്തിലെ പ്രമുഖ ക്ലബ് താരങ്ങളും ടൂർണമെന്റിൽ അണിനിരന്നത് കാണികൾക്ക് ആവശ്യമായി. പരിപാടി വിജയപ്പിക്കാൻ സഹായിച്ച എല്ലാവർക്കും അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.