ജിദ്ദ: ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ സജ്ജമാണെന്ന് ഉറപ്പാക്കാൻ ജിദ്ദ വിമാനത്താവളത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇതിനായുള്ള കമ്പനിയാണ് പരിപാടി നടത്തിയത്. വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും മക്ക മേഖല അധികൃതരും സംയുക്തമായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ലാൻഡ് ചെയ്യുേമ്പാൾ വിമാനത്തിെൻറ ചക്രങ്ങൾ താഴ്ത്താൻ കഴിയാതിരിക്കുക, തീപിടിത്തമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, വിമാനത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിക്കുക, വിമാനത്തിനുള്ളിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക തുടങ്ങിയവ മോക്ഡ്രില്ലിൽ ഉൾപ്പെടുത്തിയിരുന്നു.
അടിയന്തരഘട്ടങ്ങൾ നേരിടാനുള്ള പരീക്ഷണങ്ങൾ വിമാനത്താവള ജീവനക്കാരുടെ പ്രകടന നിലവാരവും സന്നദ്ധതയും ഉയർത്താനും അതിനുള്ള ശേഷികൾ വികസിപ്പിക്കാനും വിമാന അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ രക്ഷാപ്രവർത്തനം നടത്താനും സഹായിക്കുമെന്ന് വിമാനത്താവള ഡയറക്ടർ ഇസാം ബിൻ ഫുവാദ് നൂർ പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ മേൽനോട്ടത്തിലാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്.
ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും വ്യോമയാന അപകടങ്ങൾ നേരിടുന്നതിന് തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഇത് സഹായകമാകും. അടിയന്തരഘട്ടങ്ങളെ നേരിടാനുള്ള വിമാനത്താവളത്തിലെ ഒരുക്കങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും വിമാനത്താവള ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.