ജിദ്ദ: എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തെന്ന മൊബൈല്‍ സന്ദേശങ്ങൾക്ക് മറുപടി നല്‍കരുതെന്ന് സൗദി സൈബര്‍ സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തട്ടിപ്പ് സന്ദേശങ്ങള്‍ എത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിലെ നിരവധി പ്രവാസികള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തെന്നും സഹായത്തിന് താഴെ നമ്പറില്‍ വിളിക്കണമെന്നുമാണ് സന്ദേശം.
മറുപടിക്കായി വിളിച്ചാല്‍ വിവരങ്ങള്‍ നല്‍കാൻ നിര്‍ദേശിക്കും. ഇത് നല്‍കുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് ലക്ഷ്യം. പണം നഷ്ടപ്പെടാനും ഇത് കാരണമാകും. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്ക് മൊബൈല്‍ വഴി മറുപടി നല്‍കരുത്. ബാങ്കുകളും മൊബൈല്‍ സേവന ദാതാക്കളും ഇതേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ സേവനങ്ങള്‍ ലഭ്യമാകാത്തവര്‍ നേരിട്ട് ബാങ്കിനെ ബന്ധപ്പെടുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.