റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ഡോ. മൻമോഹൻ സിങ്​ അനുശോചന യോഗത്തിൽ

അയൂബ്​ ഖാൻ വിഴിഞ്ഞം സംസാരിക്കുന്നു

റിയാദ് ഒ.ഐ.സി.സി ഡോ. മൻമോഹൻ സിങ്​ അനുശോചന യോഗം

റിയാദ്: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങി​െൻറ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനാ വർക്കിങ്​ പ്രസിഡൻറ്​ നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തി​െൻറ ശില്‍പിയും രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളും വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്‌ 10 വര്‍ഷക്കാലം ഇന്ത്യയെ നയിച്ച ഭരണാധികാരിയുമാണ്​ ഡോ. മൻമോഹൻ സിങ്​ എന്ന്​ അദ്ദേഹം പറഞ്ഞു.

പരിമിതമായ സാഹചര്യങ്ങളില്‍നിന്ന്​ വളർന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തി​െൻറ പല തീരുമാനങ്ങളിലും പദ്ധതികളിലുമെല്ലാം പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്ന ഒരു കരുതല്‍ എപ്പോഴും ബാക്കി നിന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്​ട്രീയ നേതാവിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ടെന്ന്​ തുടർന്ന്​ സംസാരിച്ചവർ പറഞ്ഞു. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തി​െൻറ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്ന അദ്ദേഹത്തി​െൻറ വിയോഗം ഇന്ത്യൻ സമൂഹത്തിന് നികത്തപ്പെടാനാകാത്ത ഒരു തീരാനഷ്​ടമാണെന്നും അവർ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി ചെയർമാൻ കുഞ്ഞി കുമ്പള, എൻ.ആർ.കെ ഫോറം മുൻ ചെയർമാനും ഒ.ഐ.സി.സി നേതാവുമായിരുന്ന അയ്യൂബ് ഖാൻ വിഴ​ിഞ്ഞം, ആക്റ്റിങ്​ ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട്, വൈസ് പ്രസിഡൻറുമാരായ അമീർ പട്ടണത്‌, സജീർ പൂന്തറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, അസ്ക്കർ കണ്ണൂർ, നാഷനൽ കമ്മിറ്റി അംഗങ്ങളായ റഹ്​മാൻ മുനമ്പത്ത്, മാള മുഹിയുദീൻ, സലീം ആർത്തിയിൽ, സെക്രട്ടറിമാരായ ഹകീം പട്ടാമ്പി, റഫീഖ് വെമ്പായം, ഭാരവാഹികളായ ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, വിവിധ ജില്ല പ്രസിഡൻറുമാരായ കമറുദ്ധീൻ താമരകുളം, ഷഫീക് പുരക്കുന്നിൽ, നാസർ വലപ്പാട് തുടങ്ങിയവർ സംസാരിച്ചു.

വഹീദ് വാഴക്കാട്, അലി ആലുവ, അലക്സ് കൊട്ടാരക്കര, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം കണ്ണാടി പറമ്പ്, ത്വൽഹത് തൃശൂർ, സൈനുദ്ധീൻ പാലക്കാട്‌, യൂനുസ് പത്തനംതിട്ട, മുനീർ കണ്ണൂർ, സൈനുദ്ധീൻ പട്ടാമ്പി, നോയൽ തൃശൂർ, അക്ബർ പാണ്ടിക്കാട്, സാദിഖ്​ വടപ്പുറം, ശിഹാബ് അരിപ്പൻ, റസാഖ് തൃശൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Riyadh O.I.C.C Dr. Manmohan Singh condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.