റിയാദ്: സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്ട്രേലിയൻ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ഈ മാസം 24ന് ആരംഭിച്ച മേള 30 വരെ നീളും. സൗദിയിലെ ആസ്ട്രേലിയൻ അംബാസഡർ പീറ്റർ ഡോയൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
സവിശേഷമായ വിലക്കിഴിവിൽ ആസ്ട്രേലിയയിൽനിന്നുള്ള പ്രശസ്തമായ ബ്രാൻഡ് മാംസം, മറ്റു ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഈ െഫസ്റ്റിവൽ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
ആസ്ട്രേലിയയിൽനിന്നുള്ള ആറു പുതിയ ഭക്ഷ്യ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മേളയിൽ അണിനിരന്നിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് മാംസം കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ് ആസ്ട്രേലിയ. ലുലു 128 ടൺ മാംസമാണ് ആസ്ട്രേലിയയിൽനിന്ന് കയറ്റുമതി ചെയ്തത്.
അതുപോലെ പഴം-പച്ചക്കറി വർഗങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യവും പാലും ചീസും ബട്ടറും പോലുള്ള ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്.
വെജിറ്റബ്ൾ മിക്സ്, വിവിധതരം ബെറി പഴങ്ങൾ, തയാറാക്കിയ മാംസംകൊണ്ടുള്ള ലഘുഭക്ഷണം, തേൻ, കറുത്ത കസ്കസ്, വിവിധതരം ചോക്ലറ്റ്, ബേക്കറി വിഭവങ്ങൾ, ബിസ്കറ്റുകൾ തുടങ്ങിയ ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ വൈവിധ്യവും വൈപുല്യവുമായ ശേഖരംതന്നെ മേളയിൽ എത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ ഭക്ഷ്യ വ്യവസായം ദേശീയ പ്രതിശീർഷ വരുമാനത്തിലേക്ക് ആരോഗ്യകരമായ കയറ്റുമതി വരുമാനം സംഭാവന ചെയ്യുന്ന മേഖലയാണെന്നും സൗദിയുമായി സവിശേഷമായ അടുത്ത ബന്ധമാണ് തെൻറ രാജ്യത്തിനുള്ളതെന്നും ആസ്ട്രേലിയൻ അംബാസഡർ പറഞ്ഞു.
എല്ലാ രാജ്യക്കാരുമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഹൈപർമാർക്കറ്റിെൻറ വിജയകരമായ ശ്രമങ്ങളുടെ ഭാഗമാണ് ആസ്ട്രേലിയൻ വിപണന ഉത്സവമെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.