ജുബൈൽ: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ തകർത്തതായി സൗദി കസ്റ്റംസ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ 361 പേരെ അറസ്റ്റ് ചെയ്തു. ഡിസംബർ മൂന്ന് മുതൽ ഡിസംബർ 24 വരെ നടന്ന തിരച്ചിലിലാണ് വലിയതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത്.
നജ്റാൻ, ജീസാൻ, അസീർ, തബൂക്ക് എന്നിവിടങ്ങളിലെ പട്രോളിങ്ങിനിടെ 29.2 ടൺ ഖാത്തും 766 കിലോഗ്രാം ഹാഷീഷും കടത്താനുള്ള ശ്രമങ്ങൾ തടഞ്ഞതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു.
23 സൗദി പൗരന്മാരും 261 യമൻ സ്വദേശികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 പേരാണ് അറസ്റ്റിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവർക്കെതിരെ പ്രാരംഭനിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അൽ ഖുറൈനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.