റിയാദ്: തിരുപ്പൂർ അവിനാശിയിലെ കെ.എസ്.ആർ.ടി.സി ബസപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ റിയാദിലുള്ള പ്രവാസിയുടെ അമ്മയും. ഭ ാര്യയ്ക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റിയാദിൽ മയിൻഹാർട് അറേബ്യ എന്ന കമ്പനിയിൽ ജീവനക്കാരനായ പാ ലക്കാട് ശാന്തി കോളനി നയങ്കര സ്വദേശി സണ്ണി ജോണിന്‍റെ അമ്മ റോസിലി (69) ആണ് അപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞയുടൻ സ ണ്ണി ജോൺ നാട്ടിലേക്ക് തിരിച്ചു.
സണ്ണിയുടെ ഭാര്യ സോനക്ക് (37) ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്ത് 16ഒ ാളം ഒടിവുകളുള്ളതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഏകമകൻ അലൻ സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സണ്ണിയുടെ ഭാര്യ സോനയ്ക്ക് റിയാദ് നസീമിലെ ആശുപത്രിയിൽ ജോലി ശരിയായി ഇങ്ങോട്ട് വരാനിരിക്കുകയായിരുന്നു. സ്റ്റാഫ് നഴ്സായി വരുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബംഗളൂരിലുള്ള സൗദി മെഡിക്കൽ കൗൺസിൽ സെന്‍ററിൽ പ്രൊ-മെട്രിക് പരീക്ഷയെഴുതി പാസായി തിരികെ വരുമ്പോഴാണ് അപകടത്തിൽപെട്ടത്.
രണ്ട് ദിവസം മുമ്പാണ് പരീക്ഷയ്ക്ക് വേണ്ടി സണ്ണിയുടെ അമ്മയും ഭാര്യയും മകനും കൂടി ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. പരീക്ഷയെഴുതി ജയിച്ചു എന്ന റിസൾട്ടും അറിഞ്ഞ് സന്തോഷത്തോടെ തിരിച്ചുവരുന്നതിനിടയിലാണ് ദുർവിധി അപകടരൂപത്തിലെത്തിയത്.
റിസർവ് ചെയ്ത സീറ്റിൽ നിന്ന് സോനയും മകനും യാത്രയ്ക്കിടെ മാറി ഇരുന്നിരുന്നു. എന്നാൽ, അപകടമുണ്ടായ ഉടനെ പുറത്തുവന്ന വാർത്തകളിൽ മരിച്ചവരുടെ ലിസ്റ്റിലാണ് ഇവരുടെ പേരുണ്ടായിരുന്നത്. സീറ്റുകൾ റിസർവ് ചെയ്തവരുടെ ലിസ്റ്റിെൻറ അടിസ്ഥാനത്തിലായിരുന്നു ഈ വിവരം.
വ്യാഴാഴ്ച പുലർച്ചെ ഉറക്കത്തിനിടെയാണ് സണ്ണിയെ തേടി അപകടവിവരമെത്തിയത്. ഉടൻ കമ്പനി അധികൃതരെ ബന്ധപ്പെട്ടു. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനും മലയാളിയുമായ ബാസ്റ്റിൻ ജോർജിെൻറ ഇടപെടലിനെ തുടർന്ന് നാട്ടിൽ പോകാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് അൽജസീറ എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു.
12 വർഷമായി സൗദിയിലുള്ള സണ്ണി ആറുവർഷം മുമ്പാണ് നിലവിലെ കമ്പനിയിൽ ജോലിക്ക് ചേർന്നത്. അമ്മ റോസിലി കഴിഞ്ഞ വർഷം സന്ദർശക വിസയിൽ വന്ന് റിയാദിൽ ആറുമാസത്തോളം മകനോടൊപ്പം കഴിഞ്ഞിരുന്നു. തുടർന്ന് ഭാര്യയ്ക്ക് റിയാദിൽ ജോലി ശരിയാക്കി ഇങ്ങോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.