ജിദ്ദ: കഠിന ചൂട് നിലനിൽക്കുന്നതിനാൽ ഹജ്ജ് വേളയിൽ തീർഥാടകർ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. നിർജലീകരണവും സൂര്യാഘാതം മൂലമുണ്ടാകുന്ന സങ്കീർണതകളും തടയുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്.
വിവിധ സമൂഹമാധ്യമങ്ങളിൽ തീർഥാടകരെ ബോധവത്കരിക്കുന്നതിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തീർഥാടകർക്കുള്ള ആരോഗ്യ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബോധവത്കരണ ഗൈഡ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.