അബഹ: അസീർ മേഖലയിലെ കായിക ചലനങ്ങൾക്ക് പുത്തൻ ഉണർവ് പകർന്നുകൊണ്ട് അസീർ ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഖമീസ് മുശൈത്ത് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. അസീറിലെ പ്രമുഖ എട്ട് ക്രിക്കറ്റ് ടീമുകളുടെ സംയുക്ത യോഗത്തിൽ കളിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.
എട്ട് ഫ്രാഞ്ചൈസികളിലായി 104 കളിക്കാരെ ഉൾപ്പെടുത്തി താരലേലത്തിലൂടെയാണ് മത്സരങ്ങൾ നടത്തുക. കളിക്കാരുടെ ലേലം ഡിസംബർ 29 ന് താജ് റോയൽ ഹോട്ടലിൽ നടക്കും. ഫെബ്രുവരി 29 ന് ആണ് ഖമീസ് മുശൈത്തിൽ മത്സരങ്ങൾ നടക്കുക. കളിയുടെ പ്രഖ്യാപനം ഖമീസ് പ്രീമിയർ ലീഗ് അസീർ കൂട്ടായ്മ പ്രതിനിധി ജമാൽ നിർവഹിച്ചു. ലോഗോ പ്രകാശനം അസീർ ക്രിക്കറ്റ് ലീഗ് പ്രതിനിധി ഷഫീഖിൽ നിന്ന് ഏറ്റുവാങ്ങി സാദിഖ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.