അബഹ: ലോക രക്തദാനദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് കമ്മിറ്റി അബഹ മഹാല സർക്കാർ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബു ഹനീഫ മണ്ണാർക്കാട്, വെൽഫെയർ ഇൻചാർജ് ഹനീഫ മഞ്ചേശ്വരം, ഖമീസ് ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് ഇടക്കുന്നം, അബഹ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കർ സഅദി എന്നിവർ നേതൃത്വം നൽകി. അബഹ, ഖമീസ് പ്രദേശങ്ങളിലെ നിരവധി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ രക്തദാനത്തിൽ പങ്കാളികളായി. ആശുപത്രി ബ്ലഡ് ബാങ്ക് മാനേജർ അബ്ദുൽ അസീസ്, ജീവനക്കാരായ യാസിർ, ബന്തർ എന്നിവർ ക്യാമ്പിനു വേണ്ട സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.