മനാമ: ഖത്തർ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നുവെങ്കിൽ തങ്ങൾ ബഹിഷ്കരിക്കുമെന്ന് ബഹ്റൈൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖത്തറിന്‍റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഖത്തറിനൊപ്പം ഉച്ചകോടിയിൽ ഇരിക്കില്ലെന്നും ബഹിഷ്കരിക്കുമെന്നും ഖാലിദ് അൽ ഖലീഫ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഖത്തറിന്‍റെ പരമാധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പ്രതികരിച്ചു. രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.