റിയാദ്: ഭിക്ഷാടനം നടത്തിയ മൂന്നുപേർ റിയാദിൽ പിടിയിൽ. റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ സുരക്ഷ വകുപ്പുകള്‍ പിടികൂടിയത്. റോഡ് സിഗ്നലുകളില്‍ കുടിവെള്ള കുപ്പികള്‍ വില്‍പന നടത്തുന്ന വ്യാജേന ഭിക്ഷാടനം നടത്തിയ രണ്ടു പാകിസ്താനികളും ഒരു ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്.
മൂവരും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു. യാചകരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം. ഭിക്ഷാടനം രാജ്യത്ത് നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.