ദമ്മാം: നിയമപഠനമേഖലയിലെ പ്രതിഭാശാലികൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകി ദമ്മാം സമസ്ത ഇസ്ലാമിക് സെൻറർ നടപ്പാക്കുന്ന ലീഗൽ എജുക്കേഷൻ ആൻഡ് എംപവർമെൻറ് ഡ്രൈവ് (ലീഡ്) സ്കോളർഷിപ്പിന് തുടക്കമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കമ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
നീതിബോധമുള്ള നിയമപാലകരെയും ഉദ്യോഗസ്ഥരെയും സമൂഹത്തിന് സമർപ്പിക്കുകയാണ് ഇത്തരം പദ്ധതികൾ വഴി ലക്ഷ്യമാക്കുന്നത്. ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പിനുള്ള ഫണ്ട് കൈമാറ്റം ട്രഷറർ ഉമർ വളപ്പിൽ ഹമീദലി തങ്ങൾക്ക് കൈമാറി.
മാഹീൻ വിഴിഞ്ഞം, അബ്ദുറഹ്മാൻ പൂനൂർ, സകരിയ ഫൈസി പന്തല്ലൂർ, ഷാജഹാൻ ദാരിമി പനവൂർ, ഷറീഫ് റഹ്മാനി പട്ടർകുളം, മുസ്തഫ ദാരിമി, ഡോ. അബ്ദുൽ ഖയ്യൂം, നജുമുദ്ദീൻ വാണിയമ്പലം, അഡ്വ. ത്വയ്യിബ് ഹുദവി, സി.എച്ച്. മൗലവി, യൂസുഫ് ഫൈസി വാളാട്, സ്വാബിർ ഖാസിമി, റഷീദ് മങ്കട, ബക്കർ വയനാട്, മജീദ് വാഫി കൊടിയൂറ, ജലീൽ ഹുദവി, സകരിയ നാലകത്ത്, സുഹൈൽ കാരന്തൂർ, ശിഹാബ് താനൂർ എന്നിവർ സംസാരിച്ചു. അബൂബക്കർ ഫൈസി കോട്ടക്കൽ പ്രാർഥന നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ സ്വാഗതവും മജീദ് വാണിയമ്പലം നന്ദിയും പറഞ്ഞു. പ്രഥമ ഘട്ടത്തിൽ മുൻസിഫ് മജിസ്ട്രേറ്റ്, ജില്ല ജഡ്ജി, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികകളിലേക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കാണ് സ്കോളർഷിപ് നൽകുക എന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.