റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി റിയാദ് യൂനിറ്റും നൂറനാ മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടുദിവസമായി നടന്ന ക്യാമ്പില്‍ ഇ.സി.ജി അടക്കം വൃക്ക സംബന്ധമായും 10 ലാബ് ടെസ്റ്റുകളും നടന്നു. ഡോ. ദീപ്തി ജോസ്, ഡോ. ഷർമിന എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി പ്രതിനിധികളായ മുഹമ്മദ് അഹമ്മദ് അൽസഹ്റാനി, അലി മുഹമ്മദ് അൽസഹ്റാനി, ഖാലിദ് അലി മുതൈരി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ മുഖ്യാതിഥിയായി. സെക്രട്ടറി ബിബിന്‍ ആലപ്പുഴ സ്വാഗതവും നാസര്‍ പൂനൂര് നന്ദിയും പറഞ്ഞു. ആശുപത്രി ജീവനക്കാരായ നവാർ തറയിൽ, സുമിഷ പ്രവീൺ, ജിഷ്ണു ബാബു, ഫിറോസ് വളാഞ്ചേരി, മുസ്തഫ മണ്ണാർക്കാട് എന്നിവരും പങ്കാളികളായി. എക്സി.അംഗങ്ങളും ബെസ്റ്റ് വേ മെംബർമാരും മറ്റ് അംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.