ബിഷ: ബിഹാർ ഗോപാൽഗഞ്ച് സ്വദേശി തൈബ് അലി ബിഷയിൽ തൂങ്ങിമരിച്ചു.
രാവിലെ കൂടെ താമസിക്കുന്ന പാകിസ്താനി സ്വദേശിയോടൊത്ത് പ്രഭാത നമസ്കാരം കഴിഞ്ഞുവന്നു ഫോൺ ചെയ്ത് ഇരിക്കുകയായിരുന്ന തൈബ് അലി മറ്റുള്ളവർ ഉണർന്നപ്പോൾ കെട്ടിത്തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.
ഉടൻ സുഹൃത്തുക്കൾ വിളിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് മൃതദേഹം ബിഷ കിങ് അബ്ദുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
12 വർഷമായി ബിഷക്ക് അടുത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. നിയമനടപടി പൂർത്തികരിക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ തൈബ് അലിയുടെ കുടുംബം ചുമതലപ്പെടുത്തി.
നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പരേതന് നാട്ടിൽ ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.