ദമ്മാം: സൗദിയിലെ പ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകയും നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ച് നവയുഗം ജീവകാരുണ്യവിഭാഗം ഈമാസം 28 ന് നടത്താൻ തീരുമാനിച്ചിരുന്ന രക്തദാനക്യാമ്പ് ഫെബ്രുവരി 11 ലേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു.
രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചിരുന്ന ദമ്മാം കിങ് ഫഹദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ചില അടിയന്തര മെയിന്റനൻസ് പണികൾ നടക്കുന്നതിനാലാണ് തീയതി മാറ്റിയത്.
ഫെബ്രുവരി 11 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ദമ്മാം കിങ് ഫഹദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാനക്യാമ്പ് നടക്കും.
നൂറുകണക്കിന് നവയുഗം പ്രവർത്തകരും മറ്റു പ്രവാസികളും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യും. 'രക്തദാനം മഹാദാനം' എന്ന ആപ്തവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ക്യാമ്പ് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും നടക്കുക. എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിക്കുന്നതായി നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0551379492, 0530642511, 0557133992, 0539365117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.