ജുബൈൽ: സൗദി കിഴക്കൻ മേഖലയിലെ പ്രസിദ്ധമായ ജുബൈൽ അൽ-ഫനാതീർ ബീച്ചിൽ രണ്ട് പിക്നിക് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
കടലിൽ വിനോദത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സ്പീഡ് ബോട്ടുകളാണ് കൂട്ടിയിടിച്ചത്. മരിച്ചയാളും പരിക്കേറ്റവരും സ്വദേശികളാണ്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബോട്ട് അപകടത്തെക്കുറിച്ച് ദമാമിലെ സെർച്ച് ആൻഡ് റെസ്ക്യൂ കോർഡിനേഷൻ സെന്ററിന് റിപ്പോർട്ട് ലഭിച്ചതായി അതിർത്തി രക്ഷാധികാരി വക്താവ് കേണൽ മെസ്ഫർ ബിൻ ഘാനം അൽ ഖുറൈനി അറിയിച്ചു.
ബോട്ടുകളുടെയും കപ്പലുകളുടെയും വാട്ടർ ക്രാഫ്റ്റിെൻറയും ഉടമകളോട് നൗകകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും ബോർഡർ ഗാർഡ് എമർജൻസി സഹായം ആവശ്യമുണ്ടെങ്കിൽ 994 ഫോണുമായി ബന്ധപ്പെടാനും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.