മുഹമ്മദ്​

ജിദ്ദയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ റാബിഖിലെ റൂമിൽ ഹൃദയസ്തംഭനം മൂലം മരിച്ച കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദിന്‍റെ മൃതദേഹം ഖബറടക്കി. ളുഹർ നമസ്കാരത്തിന് ശേഷം റാബിഖ് മഖ്ബറയിലാണ്​ ഖബറടക്കിയത്​. റാബിഖിലെ ഫോളോ ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായ അദ്ദേഹം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്​. ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരും ഐ.സി.എഫ് പ്രവർത്തകരായ അബ്ബാസ് ചെങ്കാനി, നസീർ മുതുകുറ്റി എന്നിവരും ചേർന്ന്​ പൂർത്തിയാക്കി.

Tags:    
News Summary - body of Kannur native died in Jeddah buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.