നജ്റാൻ: വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രാജസ്ഥാൻ സ്വദേശി മുറാദ് ഖാന്റെ (53) മൃതദേഹം ഒ.ഐ.സി.സി നജ്റാൻ വെൽഫയർ വിങ്ങിെൻറ സഹായത്തോടെ നാട്ടിലേക്കയച്ചു. 32 വർഷമായി നജ്റാനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ പെയിന്ററായിരുന്നു.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് നജ്റാനിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൗദി എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലയച്ചത്.
ഭാര്യയും നാല് പെണ്മക്കളും ഒരു മകനും ഉണ്ട്. നടപടിക്രമങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു അംഗം എം.കെ. ഷാക്കിർ കൊടശേരി, ഒ.ഐ.സി.സി നേതാക്കളായ ടി.എൽ അരുൺ കുമാർ, രാജു കണ്ണൂർ, ഫൈസൽ പൂക്കോട്ടുപാടം, ബിനു വഴിക്കടവ് എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.