ദമ്മാം: വയനാട് ദുരന്ത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മാതൃകാപരമായ സേവനം നൽകിയ പ്രവാസി വെൽഫെയർ പ്രൊവിൻസ് സെക്രട്ടറിയും കോഴിക്കോട് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമായ ഫൈസൽ കുറ്റ്യാടിയെ കോഴിക്കോട്, വയനാട് ജില്ല കമ്മിറ്റി പ്രശംസാഫലകം നൽകി ആദരിച്ചു.
ജില്ല പ്രസിഡൻറ് ജമാൽ കൊടിയത്തൂർ ഫലകം സമ്മാനിച്ചു. 2018ലെയും 2019 ലെയും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഫൈസൽ കുറ്റ്യാടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗവാക്കായ കാര്യം അദ്ദേഹം അനുസ്മരിച്ചു. സൗദി അറേബ്യയിലെ കോവിഡ് കാലത്തെ ജനസേവന പ്രവർത്തനങ്ങൾക്ക് നേരത്തെ മീഡിയവൺ ടി.വി അദ്ദേഹത്തെ ബ്രേവ് അവാർഡ് നൽകി ആദരിച്ചിരുന്നു.
പ്രൊവിൻസ് പ്രഡിഡൻറ് ഷബീർ ചാത്തമംഗലം, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, സലാം ജാം ജും, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ സാദത്, മുനീർ ദല്ല, നജ്ല സാദത്, ജസീറ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ കുറ്റ്യാടി ദുരിതശ്വാസ പ്രവർത്തനാനുഭവം സദസ്സുമായി പങ്കുവെച്ച് സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് സാലിഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.