യാംബു: റദ് വ ഗൾഫ് യുനീക് എഫ്.സിയുടെ ആഭിമുഖ്യത്തിൽ 'റദ് വ ഗൾഫ് യുനീക് അറബ് കപ്പ് 2024' സീസൺ രണ്ട് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി യാംബു ജേതാക്കളായി. യാംബു റദ് വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി വിജയികളായത്.
രണ്ടു ദിവസങ്ങളിലായി നടന്ന ആവേശകരമായ ടൂർണമെന്റിൽ യാംബുവിൽ നിന്നുള്ള10 ടീമുകളാണ് മാറ്റുരച്ചത്. വെറ്ററൻസ് വിഭാഗത്തിൽ അറാട്കോ എഫ്.സിയും അണ്ടർ 14 വിഭാഗത്തിൽ എച്ച് എം.ആർ എവർഗ്രീൻ ഫുട്ബാൾ അക്കാദമിയിലെ 'നൈറ്റ്സ്' ടീമും ജേതാക്കളായി. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയുടെ അൻസിലിനെയും ടൂർണമെൻറിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും എച്ച്. എം.ആർ എഫ്സിയുടെ ജവാസിനേയും തെരഞ്ഞെടുത്തു. റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമിലെ ഷനൂദിനെ മികച്ച ഗോൾ കീപ്പറായും സഹലിനെ ബെസ്റ്റ് ഡിഫൻഡറായും തെരഞ്ഞെടുത്തു.
വെറ്ററൻസ് വിഭാഗത്തിൽ ഷാഫി ടൂർണമെൻറിലെ മികച്ച കളിക്കാരനായും ശാഹുൽ മികച്ച ഗോൾ കീപ്പറായും മൻസൂർ, ജംഷി എന്നിവരെ ടോപ് സ്കോറർമാരായും തെരഞ്ഞെടുത്തു. അണ്ടർ 14 വിഭാഗത്തിൽ സാദ് മികച്ച കളിക്കാരനായും സഹീം ടോപ് സ്കോറർ ആയും നഖാഷ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു.
ഫൈനൽ ജേതാക്കൾക്കുള്ള ട്രോഫി ഇമാദ് മുഹന്ന അൽ അഹമ്മദി കൈമാറി. മറ്റു വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും റദ് വ ഗൾഫ് അറേബ്യ എം.ഡി ബാബുക്കുട്ടൻ പിള്ള, അറാട്കോ എം.ഡി അബ്ദുൽ ഹമീദ് എന്നിവരും സാംസ്കാരിക സംഘടനാ നേതാക്കളും കമ്മിറ്റി ഭാരവാഹികളും വിതരണം ചെയ്തു.
ഫൈനൽ മത്സരത്തിന്റെ മുന്നോടിയായി നടന്ന വർണാഭമായ ട്രോഫി പ്രകാശന ചടങ്ങ് ബാബുക്കുട്ടൻ പിള്ളയും അബ്ദുൽ ഹമീദും ചേർന്ന് നിർവഹിച്ചു. യാംബു ഫുട്ബാൾ അസോസിയേഷൻ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുൽ ഹമീദ്, ഷബീർ ഹസ്സൻ, ഇബ്രാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിച്ച സിറാജ് മുസ്ലിയാരകത്ത്, മുഹമ്മദ് ഷിജാസ്, മുഹമ്മദ് ഇംത്തിയാഫ് എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നാസർ നടുവിൽ, സിദ്ദീഖുൽ അക്ബർ, അജോ ജോർജ്, അബ്ദുൽ കരീം പുഴക്കാട്ടിരി, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, സുനീർ ഖാൻ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിംകുട്ടി പുലത്ത്, ജനറൽ കൺവീനർ സൈനുൽ ആബിദ് മഞ്ചേരി, ക്ലബ് രക്ഷാധികാരികളായ അലിയാർ ചെറുകാട്, അഷ്ക്കർ വണ്ടൂർ, ക്ലബ് അംഗങ്ങളായ ഷൈജൽ വണ്ടൂർ, ഫസൽ മമ്പാട്, മുഹമ്മദ് ഇക്ബാൽ, ഷൗക്കത്തലി മണ്ണാർക്കാട്, ഷാജഹാൻ, അനീസ്, സുഹൈൽ, ഷിജാസ്, ഇംത്തിയാഫ്, ടിന്റോ, അലി, റഹ്മാൻ, ഫാറൂഖ്, ശിഹാബ് മാട്ടക്കുളം, ആദർശ്, മുത്തലിബ്, സുധീഷ്, റിൻഷാദ്, സനീൻ, ജസീൽ, ഫിറോസ്, സുധീഷ് അഫ്സൽ, ഷുഹൈബ്, സഫീൽ, മുനീർ, സുഭാഷ്, സബീർ അലി തുടങ്ങിയവരും മെഡിക്കൽ വിഭാഗം നവാസ്, സബീർ എന്നിവരും ടൂർണമെൻറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.