ജിസാൻ: ജിസാൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ 'അസുഹ്ബ ഫാമിലി മീറ്റ്' സംഘടിപ്പിച്ചു. 'കലണ്ടറുകൾ മാറുമ്പോൾ' എന്ന വിഷയത്തിൽ വാഗ്മിയും പണ്ഡിതനുമായ ത്വല്ഹത്ത് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ ജീവിതത്തിൽ എത്ര നിസ്സാരമായതാണെങ്കിലും നന്മകൾ അധികരിപ്പിച്ചു തിന്മകളിൽ നിന്ന് അകന്നു ജീവിതം ക്രമീകരിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഖുർആൻ പഠിക്കാനും, മനസ്സിലാക്കാനും സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിസാൻ മഹ്ബൂജ് ബക്ഷാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഡോ. അബു അമാൻ ഖമീസ് മുശൈത്ത് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുഫിയാൻ ഫൈസൽ, ഖാലിദ് സ്വലാഹി എന്നിവർ സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സിറാജ് ഖമീസ് മുശൈത്ത് വിതരണം ചെയ്തു.
ഫൈസൽ പുതിയെടത്ത്, മുജീബ് വാടിക്കൽ, ജമാൽ പത്തപ്പിരിയം, ആയത്തുള്ള ജിസാൻ, സുൾഫിക്കർ അലി, നൗഷാദ് വടപുറം, ഷക്കീബ് മമ്പാട്, മുനാജ് മുക്കം എന്നിവർ നേതൃത്ത്വം നൽകി. സെക്രട്ടറി ഷംസീർ സ്വലാഹി സ്വാഗതവും ട്രഷറർ ശിഹാബ് അയനിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.