ജിദ്ദ: ബോയിങ് 737 മാക്സ് വിമാനത്തിന് സൗദിയിലേക്കും തിരിച്ചും സർവിസ് നടത്താൻ അനുമതി.യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, ലോകമെമ്പാടുമുള്ള മറ്റ് സിവിൽ ഏവിയേഷൻ അതോറ്റികൾ എന്നിവ ആവശ്യമായ അവലോകനങ്ങളും നടപടികളും പൂർത്തിയാക്കിയതിനുശേഷമാണ് ബോയിങ് 737 മാക്സിന് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
സൗദിയിലെ ദേശീയ വിമാനക്കമ്പനികൾ മാക്സ് പ്രവർത്തിപ്പിക്കുന്നില്ല. എന്നാൽ, നിരവധി വിദേശ വിമാനക്കമ്പനികൾ സൗദി വിമാനത്താവളത്തിലേക്കും അവിടന്ന് പുറത്തേക്കും ഇൗ വിമാനമുപയോഗിച്ച് സർവിസ് നടത്തുന്നുണ്ട്.കൂടാതെ, ഇതേ വിമാനങ്ങൾ സൗദി വ്യോമാതിർത്തി കടന്നുപോകുന്നുണ്ട്. ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട മാറ്റങ്ങൾ, ലൈസൻസ് നൽകൽ, പരിശീലനം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കമ്യൂണിറ്റിയുമായുള്ള ഏകോപനത്തിനുശേഷമാണ് താൽക്കാലിക സസ്പെൻഷൻ എടുത്തുകളഞ്ഞതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
2019 മാർച്ചിൽ എത്യോപ്യയിലുണ്ടായ വിമാനാപകടത്തെ തുടർന്നാണ് സുരക്ഷ മുൻകരുതലെന്നോണം ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസിന് സൗദിയടക്കം വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.