ബോ​ളി​വാ​ർ​ഡി​ൽ റ​ൺ​വേ ഏ​രി​യ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള

ക​രാ​െ​റാ​പ്പി​ട​ൽ ച​ട​ങ്ങ്

റി​യാ​ദ്​ സീ​സ​ണി​ൽ വൈ​മാ​നി​ക അ​നു​ഭ​വം പ​ക​രാ​ൻ ‘ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ ഏ​രി​യ’

റി​യാ​ദ്​: റി​യാ​ദ്​ സീ​സ​ണി​െൻറ ഭാ​ഗ​മാ​യി പു​തി​യ ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ ഏ​രി​യ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖ്​ അ​റി​യി​ച്ചു. സൗ​ദി ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ​ജി. ഇ​ബ്രാ​ഹിം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഉ​മ​റി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ അ​തോ​റി​റ്റി സി.​ഇ.​ഒ എ​ൻ​ജി. ഫൈ​സ​ൽ ബാ​ഫ​റ​ത്തും സൗ​ദി ഗ്രൂ​പ്​ മാ​ർ​ക്ക​റ്റി​ങ്​ മേ​ധാ​വി ഖാ​ലി​ദ് താ​ഷും ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ ഏ​രി​യ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സോ​ണി​െൻറ പ്ര​ഖ്യാ​പ​നം പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ന​ട​ത്തി​യ​ത്. റി​യാ​ദ് സീ​സ​ണും സൗ​ദി എ​യ​ർ​ലൈ​ൻ​സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. വി​മാ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​തു​ല്യ​വും സാ​ധാ​രണ​മ​ല്ലാ​ത്ത​തു​മാ​യ പു​തി​യ അ​നു​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ന​ൽ​കു​ന്ന​തി​നാ​ണി​ത്​.

പ്ര​ത്യേ​ക അ​ന്താ​രാ​ഷ്​​ട്ര റ​സ്റ്റാ​റ​ന്‍റു​ക​ളു​ടെ ഒ​ന്നി​ല​ധി​കം ത​രം ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​മാ​ന അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​ൻ ഇ​തി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സാ​ധി​ക്കും. കൂ​ടാ​തെ വി​മാ​ന​ത്തി​ലെ അ​സാ​ധാ​ര​ണ​മാ​യ ഭീ​തി​ദമാ​യ അ​നു​ഭ​വം, വി​വി​ധ ഗെ​യി​മു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ളി​വാ​ർ​ഡ്​ ​റ​ൺ​വേ​യി​ലു​ണ്ടാ​കും. വി​മാ​ന​ത്തി​ൽ ന​ൽ​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ലി​യ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി​രി​ക്കും. പു​തി​യൊ​രു വി​നോ​ദ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും വി​മാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Bolivard Runway' to experience aviation in Riyadh season Area'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.