ജിദ്ദ: അക്ഷരം വായനാവേദി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും ‘അക്ഷര വസന്തം’ എന്ന പേരിൽ വ്യാഴാഴ്ച ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘടന എക്സിക്യൂട്ടിവ് അംഗങ്ങളായ ശിഹാബ് കരുവാരകുണ്ടിന്റെ പ്രഥമ കവിത സമാഹാരം ‘ഇടവഴികൾ കത്തുന്നത്’, ഗൾഫ് മാധ്യമം ലേഖകൻ അബ്ദുറഹ്മാൻ തുറക്കൽ എഴുതിയ ‘കരുണാവാൻ നബി മുത്ത് രത്നം’ എന്നീ പുസ്തകങ്ങളുടെ സൗദിതല പ്രകാശനം രാത്രി 8.30 ന് ശറഫിയയിലെ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.