ജിദ്ദ: വേൾഡ് ബോക്സിങ് സൂപ്പർ സീരീസിലെ സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗം ഫൈനൽ ഇത്തവണ ജിദ്ദയിൽ അരങ്ങേറും. ജോർജ് ഗ്രോവ്സും കാല്ലം സ്മിത്തും തമ്മിലുള്ള മത്സരം സെപ്റ്റംബർ 28 ന് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടക്കുമെന്ന് ജനറൽ സ്േപാർട്സ് അതോറിറ്റി അറിയിച്ചു. കൊമോസ എ.ജി സംഘടിപ്പിക്കുന്ന മുഹമ്മദ് അലി ട്രോഫിക്ക് വേണ്ടിയുള്ള മത്സരമാകും നടക്കുക. മുഹമ്മദ് അലിയുടെ പേരും പാരമ്പര്യവും ഏറെ ആദരിക്കപ്പെടുന്ന സൗദി അറേബ്യയിൽ ഇൗ മത്സരം സംഘടിപ്പിക്കാനയതിൽ അഭിമാനമുണ്ടെന്ന് കൊമോസ എ.ജി ചീഫ് ബോക്സിങ് ഒാഫീസർ കാല്ലി സതർലാണ്ട് പറഞ്ഞു.
ജോർജ് ഗ്രോവ്സും കാല്ലം സ്മിത്തും ഏറ്റുമുട്ടുേമ്പാൾ ഇൗ വർഷത്തെ ഏറ്റവും വലിയ ബോക്സിങ് പ്രകടനമാകും ഇതെന്ന പ്രതീക്ഷയിലാണ് ആരാധകർ. 30 കാരനായ ബ്രിട്ടീഷ് പ്രഫഷനൽ ബോക്സർ ജോർജ് േഗ്രാവ്സ് ഡബ്ല്യു.ബി.എ (സൂപ്പർ) മിഡിൽവെയ്റ്റ് ചാമ്പ്യൻ പട്ടം 2017 നേടിയയാളാണ്. കാല്ലം സ്മിത്തും ബ്രിട്ടൻ സ്വദേശി തന്നെയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ പരാജയമറിയാതെയാണ് ഇതുവരെയുള്ള മുന്നേറ്റം. 24 ഏറ്റുമുട്ടലുകളിൽ 24 ലും ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.