ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദയിൽ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിൽ സാജിദ് നയിച്ച ബി.ആർ.സി വാരിയേഴ്സിനെ പരാജയപ്പെടുത്തി ഹാഫിസ് നയിച്ച ബി.ആർ.സി മാസ്റ്റേഴ്സ് ചാമ്പ്യന്മാരായി. പ്രഗത്ഭരായ 10 കളിക്കാർ അടങ്ങുന്ന ബി.ആർ.സി. മാസ്റ്റേഴ്സ്, ബി.ആർ.സി. സ്ട്രൈക്കേഴ്സ്, ബി.ആർ.സി. വാരിയേഴ്സ് എന്നിവർ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരിച്ചത്. എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ മത്സരിച്ച ശേഷം കൂടുതൽ പോയൻറ് നേടിയ ബി.ആർ.സി വാരിയേഴ്സ്, ബി.ആർ.സി മാസ്റ്റേഴ്സ് എന്നീ ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുകയും ബി.ആർ.സി മാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു.
മത്സരം എന്നതിലുപരി ടീമുകളും അംഗങ്ങളും മറ്റു വ്യക്തികളുമായുള്ള സ്നേഹവും സൗഹൃദവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ടീമുകളും കാണിച്ച അർപ്പണബോധവും കായികക്ഷമതയും ടൂർണമെൻറിെൻറ ആവേശം വർധിപ്പിച്ചു. ബി.ആർ.സി കമ്മിറ്റി, നിഹാൽ, കെ.എം ഷാഫി, ജസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ ടൂർണമെൻറിന് ആതിഥേയത്വം വഹിച്ചു. വിജയികൾക്ക് ആദം സി.കെ.വി ട്രോഫി സമ്മാനിച്ചു. ബി.ആർ.സി പ്രസിഡൻ്റ് അബ്ദുറഹിമാൻ സ്വാഗതവും സെക്രട്ടറി ഫഹീം ബഷീർ നന്ദിയും പറഞ്ഞു. ജനറൽ ക്യാപ്റ്റൻ കഫീൽ, യാസിദ്, എഹ്സാൻ, വസീം, മുഹമ്മദ്, ഇഹാബ്, സാബിഖ്, തവീൽ എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.