ദമ്മാം: ഗതാഗത വകുപ്പിെൻറയും നഗരസഭയുടെയും നേതൃത്വത്തിൽ പ്രവിശ്യയിലുടനീളം പാലങ്ങളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. 27ഓളം പാലങ്ങളുടെ പണി പൂർത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലായതായി മന്ത്രാലയം അറിയിച്ചു. 35ഓളം പാലങ്ങൾ മികച്ച ഗതാഗത സൗകര്യങ്ങൾക്ക് വേണ്ടി മെച്ചെപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ട്രൈലറുകളും ട്രക്കുകളും അടങ്ങിയ ഉയരം കൂടിയ ചരക്കുവാഹനങ്ങളുടെ സുഗമമായ സഞ്ചാരം പരിഗണിച്ചാണ് പാലങ്ങളുടെ ഉയരം കൂട്ടുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ പ്രത്യേക സംഘത്തിെൻറ പരിശോധനക്കും പഠനത്തിനും ശേഷമാണ് പ്ലാൻ തയാറാക്കുന്നത്. പിന്നീട്, നടപടികൾ പൂർത്തിയാക്കി നിർമാണ കരാർ ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നു.
പണി പൂർത്തിയാക്കിയ ശേഷം പാലങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തും വിധമാണ് പദ്ധതി. നഗരസൗന്ദര്യവത്കരണത്തിെൻറ ഭാഗമായി കേടുപാടുകൾ തീർക്കുന്നമുറക്ക് പാലങ്ങളിൽ നിറങ്ങൾ പൂശുകയും ചെയ്യും. കോൺക്രീറ്റ് അടർന്നുവീണ, കാലപ്പഴക്കം ചെന്ന ദമ്മാം അബുഹദ്‌രിയ്യയിലെ പാലം പൊളിച്ചുകളഞ്ഞതായും അധികൃതർ അറിയിച്ചു. രാജ്യം നിഷ്‌കർഷിക്കുന്ന റോഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷ ബോർഡും റിഫ്ലക്ടറും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. വാഹനാപകടങ്ങളെ തുടർന്ന് കേടുപാട് സംഭവിച്ച പാലങ്ങളിലെ അറ്റകുറ്റപ്പണികൾ, കൈവരി നിർമാണം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടക്കും. ദമ്മാം, അൽഖോബാർ, ജുബൈൽ എന്നിങ്ങനെ പ്രവിശ്യയുടെ മിക്കയിടങ്ങളിലും ഗതാഗതവകുപ്പിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്ന പദ്ധതി മാസങ്ങൾ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.