വ​യ​നാ​ട്​ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള​ പ​ത്തു ല​ക്ഷ​ത്തി​​ന്റെ അ​ടു​ക്കള ​സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​ഴീ​ക്കോ​ട് എം.​എ​ൽ.​എ കെ.​വി. സു​മേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

വ​യ​നാ​ട്​ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ പ​ത്തു ല​ക്ഷ​ത്തി​ന്റെ സ​ഹാ​യ​വു​മാ​യി ബ്രി​ട്ടീ​ഷ്​ ഷെ​ഫ്​

റി​യാ​ദ്​: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ​ ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ പ​ത്തു​ല​ക്ഷ​ത്തി​ന്റെ കൈ​ത്താ​ങ്ങു​മാ​യി ബ്ര​ട്ടീ​ഷ്​ ഷെ​ഫ്. വാ​ട​ക​വീ​ട്ടി​ലേ​ക്ക്​ താ​മ​സം മാ​റു​ന്ന ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ 10 ല​ക്ഷ​ത്തി​​ന്റെ അ​ടു​ക്ക​ള​ ​സാ​ധ​ന​ങ്ങ​ളാ​ണ്​ ബ്രി​ട്ടീ​ഷ്​ ​ഷെ​ഫ്​ ​പ്ര​തി​നി​ധി​ക​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ് ഷം​സാ​ദ്​​ മ​ര​ക്കാ​റി​ന്​ കൈ​മാ​റി​യ​ത്.

ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​ഴീ​ക്കോ​ട് എം.​എ​ൽ.​എ കെ.​വി. സു​മേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കു​ക്ക​ർ, ഫ്രൈ ​പാ​നു​ക​ൾ, ഗ്ലാ​സു​ക​ൾ, ഡി​ന്ന​ർ സെ​റ്റ്​ പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സെ​ന്റ​റി​നാ​ണ്​​​ കൈ​മാ​റി​യ​ത്.

വാ​ട​ക വീ​ട്ടി​ലേ​ക്ക്​ മാ​റു​ന്ന 200ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ ഇ​ത്​ ഉ​പ​ക​രി​ക്കു​ക. ച​ട​ങ്ങി​ൽ മേ​പ്പാ​ടി ഗ്ര​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ബാ​ബു, ബ്രി​ട്ടീ​ഷ്​ പ്ര​തി​നി​ധി​ക​ളാ​യ നി​തി​ൻ, ര​ഗി​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റി​യാ​ദി​ലെ റി​യാ​ദ്​ വി​ല്ല​യു​ടെ സ​ഹ​സ്ഥാ​പ​ന​മാ​ണ്​ ബ്രി​ട്ടീ​ഷ്​ ​ഷെ​ഫ്. ദ​യ ​ട്ര​സ്​​റ്റി​​ന്റെ​യും റി​യാ​ദ്​ വി​ല്ല​യു​ടെ​യും ചെ​യ​ർ​മാ​ൻ സൂ​ര​ജ്​ ക​ണ്ണൂ​രാ​ണ്.

Tags:    
News Summary - British Chef provides relief fund of 10 lakhs to the victims of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.