റിയാദ്: പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സ്കൂൾ സപ്ലൈസ് ഔട്ട്ലെറ്റുകളിൽ വാണിജ്യ മന്ത്രാലയത്തിലെ നിരീക്ഷണ വിഭാഗം പരിശോധന കടുപ്പിച്ചു. ഇതുവരെ നടത്തിയത് 4,159 പരിശോധനകളാണ്. ബുക്ക് സ്റ്റാളുകൾ, സ്റ്റേഷനറി സ്റ്റോറുകൾ, സ്കൂൾ സപ്ലൈസ് ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം പരിശോധിച്ച സ്ഥാപനങ്ങളാണ്.
വാണിജ്യ മന്ത്രാലയത്തിന്റെ നിയമങ്ങൾ പാലിക്കൽ, ഉപഭോക്താക്കളെ സംരക്ഷിക്കൽ, സ്കൂൾ ഉൽപന്നങ്ങളുടെയും സാധനങ്ങളുടെയും ലഭ്യത, ബദൽ മാർഗങ്ങൾ, വില രേഖപ്പെടുത്തിയ ടാഗുകൾ, ഉൽപന്ന വിലകളുടെ ഇലക്ട്രോണിക് ഡിസ്േപ്ലകൾ, വില അക്കൗണ്ടിങ് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലകളിൽനിന്ന് വ്യത്യസ്തമല്ലെന്നും അറബിയിൽ ഉൽപന്നങ്ങളുടെ വിവരങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ടെന്നും പരിശോധിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടന്നത്.
അതോടൊപ്പം വിലക്കിഴിവുകൾ, പ്രമോഷനുകൾ എന്നിവയുടെ ക്രമം ഉറപ്പാക്കുന്നതിനും സ്കൂൾ സാധനങ്ങൾ വിൽക്കുന്ന ഔട്ട്ലെറ്റുകൾ മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും നിയമലംഘകർക്ക് നിയമപരമായ പിഴ ചുമത്തുന്നതിനും വേണ്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.