റി​ഫ മെ​ഗാ ക​പ്പ് സീ​സ​ൺ ത്രീ ​സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

റി​യാ​ദ്​: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) ക​ളി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം ‘റി​ഫ മെ​ഗാ ക​പ്പ് സീ​സ​ൺ ത്രീ’ ​സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് സെ​പ്റ്റം​ബ​ർ അ​ഞ്ച്​ മു​ത​ൽ തു​ട​ർ​ന്നു​ള്ള അ​ഞ്ച്​ ആ​ഴ്ച​ക​ളി​ലാ​യി ന​ട​ക്കും.

റി​യാ​ദ്​ അ​തീ​ഖ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ ഫു​ട്ബാ​ൾ ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. റി​ഫ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 42 ടീ​മു​ക​ളി​ൽ​നി​ന്നും 32 ടീ​മു​ക​ളാ​യി​രി​ക്കും ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ക.

ഓ​രോ കാ​ല​യ​ള​വി​ലും റി​ഫ സ്ഥി​ര​മാ​യി ന​ട​ത്തി വ​രാ​റു​ള്ള ഇ​ല​വ​ൻ​സ് ഫു​ട്ബാ​ൾ പ്രീ​മി​യ​ർ ലീ​ഗി​ന് പു​റ​മെ റി​ഫ​യി​ലെ 32 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള മ​റ്റൊ​രു സെ​വ​ൻ​സ് ഫു​ട്ബാ​ൾ മാ​മാ​ങ്ക​മാ​ണ് റി​യാ​ദി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​തു​ സം​ബ​ന്ധി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ റി​യാ​ദ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റി​ഫ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ കാ​ണ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി നാ​സ​ർ മാ​വൂ​ർ (ചെ​യ​ർ​മാ​ൻ), ഇം​തി​യാ​സ്‌ ബം​ഗാ​ള​ത് (ക​ൺ​വീ​ന​ർ), ഫൈ​സ​ൽ (ജോ. ​ക​ൺ​വീ​ന​ർ), മു​സ്ത​ഫ ക​വ്വാ​യി, ആ​ദി​ൽ (മാ​ർ​ക്ക​റ്റി​ങ്), ക​രീം പ​യ്യ​നാ​ട് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), ഉ​മ​ർ അ​മാ​ന​ത്ത്, ആ​ബി​ദ് (വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ), ഷെ​ഫീ​ഖ് ഒ​ബാ​യാ​ർ (മെ​ഡി​ക്ക​ൽ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെൻറ്​ സം​ബ​ന്ധി​ച്ചു​ള്ള സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ ശ​ഖീ​ൽ തി​രൂ​ർ​ക്കാ​ട് വി​ശ​ദീ​ക​രി​ച്ചു. സൈ​ഫു ക​രു​ളാ​യി സ്വാ​ഗ​ത​വും ജു​നൈ​സ് വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rifa Mega Cup Season 3 on September 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.