ജിദ്ദ: കഅ്ബയെ പുതപ്പിക്കുന്ന കിസ്വ നെയ്തെടുക്കുന്നതിൽ പങ്കാളിയായി ജിദ്ദയിലെ ബ്രിട്ടീഷ് കോൺസൽ ജനറൽ സെയ്ഫുദ്ദീൻ അഷർ. മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് സന്ദർശന വേളയിലാണ് ബ്രിട്ടീഷ് സ്ഥാനപതി കിസ്വ നെയ്തെടുക്കുന്നതിൽ പങ്കാളിയായത്.
കേന്ദ്രത്തിലെത്തിയ കോൺസൽ ജനറലിനേയും സംഘത്തേയും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി അഹ്മദ് അൽസുവൈഹ്രി സ്വീകരിച്ചു. കിസ്വ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ സംഘം കണ്ടു.
കിസ്വയെ അലങ്കരിക്കുന്ന വിവിധ ഉപകരണങ്ങളെയും സംവിധാനങ്ങളെയും അവർക്ക് പരിചയപ്പെടുത്തി. കിസ്വ നിർമിക്കുന്നതിലും അതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ തയാറാക്കുന്നതിലും കാണിക്കുന്ന ശ്രദ്ധയേയും വൈദഗ്ധ്യത്തെയും അർപ്പണബോധത്തേയും സംഘം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.