ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ത്ഹ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

'ഹിന്ദുത്വ ഫാഷിസത്തിനെതിരെ വിശാല ഐക്യം ഉയർന്നുവരണം'

റി​യാ​ദ്: രാ​ജ്യ​ത്ത് നീ​തി​യും നി​യ​മ​വാ​ഴ്ച​യും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഹി​ന്ദു​ത്വ വ​ർ​ഗീ​യ-​വം​ശീ​യ-​വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ പോ​രാ​ടാ​ൻ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളു​ടെ വി​ശാ​ല ഐ​ക്യം ഉ​യ​ർ​ന്നു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ത്ഹ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ പ്ര​സ്താ​വി​ച്ചു.

ബാ​ബ​രി മ​സ്‌​ജി​ദ്‌ ത​ക​ർ​ത്ത കേ​സു​ക​ളി​ലും ഗു​ജ​റാ​ത്ത് മു​സ്‌​ലിം വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലും നീ​തി​യോ​ടും ധ​ർ​മ​ത്തോ​ടും നി​യ​മ​ത്തോ​ടും തു​ട​രു​ന്ന വി​ദ്രോ​ഹ ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി, ഗു​ജ​റാ​ത്ത് മു​സ്‌​ലിം വം​ശ​ഹ​ത്യ​യു​മാ​യും ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യും ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യെ​ന്ന മ​തേ​ത​ര രാ​ഷ്ട്രം സം​ഘ്പ​രി​വാ​റി​ന്റെ ഹി​ന്ദു​ത്വ രാ​ഷ്ട്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന ആ​ശ​ങ്ക​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന വി​ധ​മാ​ണ് കോ​ട​തി​ക​ൾ വി​ധി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത് മു​സ്‌​ലിം വം​ശ​ഹ​ത്യ​യി​ൽ ഗ​ര്‍ഭി​ണി​യാ​യ ബി​ൽ​ക്കീ​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഒ​രു​ഡ​സ​നോ​ളം പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഹി​ന്ദു​ത്വ ഭീ​ക​ര​രെ ജ​യി​ലി​ൽ​നി​ന്നും മോ​ചി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75 വ​ർ​ഷം രാ​ജ്യം ആ​ഘോ​ഷി​ച്ച​തെ​ന്ന് സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് സൈ​ദ​ല​വി ചു​ള്ളി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. സോ​ഷ്യ​ൽ ഫോ​റം ബ​ത്ഹ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ൺ​വെ​ൻ​ഷ​നി​ൽ സോ​ഷ്യ​ൽ ഫോ​റ​ത്തി​ലേ​ക്ക് പു​തു​താ​യി മെം​ബ​ർ​ഷി​പ് എ​ടു​ത്ത​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ഹി​നു​ദ്ദീ​ൻ മ​ല​പ്പു​റം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് സൈ​ദ​ല​വി ചു​ള്ളി​യാ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ്‌ പ്ര​സി​ഡ​ന്റ് ക​ബീ​ർ മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി പ​​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​പ്പു​ട്ടി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ലിം മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Broad unity must emerge against Hindu fascism'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.