ബു​റൈ​ദ കെ.​എം.​സി.​സി ഫു​ട്ബാ​ൾ മ​ത്സ​രം ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ

ബു​റൈ​ദ: കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ബു​റൈ​ദ ശ​ർ​ഖ് ജാ​ലി​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റ് സ​മീ​പ​കാ​ല​ത്ത് അ​ന്ത​രി​ച്ച കെ.​എം.​സി.​സി സു​ൽ​ത്താ​ന ഏ​രി​യ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ തൃ​ശൂ​രി​ന്റെ പേ​രി​ലാ​ണ് ഇ​ക്കൊ​ല്ലം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ട്ട് ടീ​മു​ക​ൾ​ക്കാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച 50 അം​ഗ സം​ഘാ​ട​ക സ​മി​തി​യി​ൽ അ​ലി​മോ​ൻ ചെ​റു​ക​ര ചെ​യ​ർ​മാ​നും നൗ​ഫ​ൽ പാ​ലേ​രി ക​ൺ​വീ​ന​റും യൂ​സ​ഫ് ചെ​റു​മ​ല ട്ര​ഷ​റ​റു​മാ​ണ്.

അ​നീ​സ് ചു​ഴ​ലി, ബാ​ജി ബ​ഷീ​ർ, ന​വാ​സ് പ​ള്ളി​മു​ക്ക് എ​ന്നി​വ​ർ മ​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​മി​തി​യി​ലെ മ​റ്റ്‌ ഭാ​ര​വാ​ഹി​ക​ൾ: അ​യൂ​ബ് മു​ക്കം, അ​ഷ്റ​ഫ് ഇ​രി​ട്ടി (വൈ​സ് ചെ​യ​ർ.), ല​ത്തീ​ഫ് പ​ള്ളി​യാ​ലി​ൽ,ശ​രീ​ഫ് മാ​ങ്ക​ട​വ് (ജോ.​ക​ൺ.). സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ അ​നീ​സ് ചു​ഴ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി സ്വാ​ഗ​ത​വും ബാ​ജി ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ അ​ലി​മോ​ൻ ചെ​റു​ക​ര​യെ 053 691 5098 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Buraida KMCC Football Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.