മക്ക: ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കക്ക് വടക്ക് കിഴക്ക് ജമൂം ഭാഗത്തേക്കുള്ള ഖുബീയിയ്യ റോഡിലാണ് അപകടമുണ്ടായതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് പറഞ്ഞു. 50 പേരുമായി പോകുന്ന ബസാണ് ട്രക്കുമായി കുട്ടിയിടിച്ചത്. നിരവധി പേർ ബസിനുള്ളിൽ കുടുങ്ങി. സിവിൽ ഡിഫൻസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആരോഗ്യ, റെഡ്ക്രസൻറ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവറും അയാളുടെ സഹായിയുമാണ് മരിച്ചത്. ഏഷ്യക്കാരായ 26 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് ബസും ട്രക്കും കൂട്ടിയിടിച്ച വിവരം ലഭിച്ചതെന്ന് മക്ക റെഡ്ക്രസൻറ് വക്താവ് അബ്ദുൽ അസീസ് ബാദുമാൻ പറഞ്ഞു. എട്ട് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ നൂർ ആശുപത്രി, സാഹിറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി, കിങ് ഫൈസൽ ആശുപത്രി, ഹിറാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.