ഹഷീഷ്​ കടത്തിയതിന് സൗദിയിൽ ആറ്​ ഇറാനികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്​: ഹഷീഷ്​ കടത്തിയതിന് സൗദി​ കിഴക്കൻ പ്രവിശ്യയിൽ ആറ്​ ഇറാനികൾക്കെതിരെ വധശിക്ഷ നടപ്പാക്കി. ജാസിം മുഹമ്മദ് ശഅ്​ബാനി, അബ്​ദുൽ റിദാ യൂനുസ് തൻഖാസിരി, ഖലീൽ ഷാഹിദ് സാമിരി, മുഹമ്മദ് ജവാദ്, അബ്​ദുൽ ജലീൽ, മെഹ്ദി കനാൻ ഗാനിമി, ഹൂർ മുഹമ്മദ് ശഅ്​ബാനി എന്നീ ഇറാൻ പൗരന്മാരെയാണ്​ വധശിക്ഷക്ക്​ വിധേയമാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മേൽപ്പറഞ്ഞ കുറ്റവാളികളെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. അന്വേഷണത്തിൽ കുറ്റാരോപിതരാണെന്ന്​ തെളിഞ്ഞു. പിന്നീട്​ ബന്ധപ്പെട്ട കോടതിയിലേക്ക് അവരെ റഫർ ചെയ്യുകയും ചെയ്തു. അവർക്കെതിരെ ആരോപിക്കപ്പെട്ടത് സ്ഥിരീകരിക്കുകയും വധശിക്ഷ വിധി പുറപ്പെടുവിക്കുകയും ചെയ്​തു. അത് അപ്പീൽ ചെയ്ത് സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു അന്തിമവിധി പുറപ്പെടുവിച്ചു. ശരീഅത്ത് നിയമപ്രകാരം വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയിൽ ആറുപേരുടെവധശിക്ഷ കിഴക്കൻ മേഖലയിൽ നടപ്പാക്കിയതായും മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - Six Iranians were executed in Saudi Arabia for smuggling hashish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.