റിയാദ്: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. റിയാദ് നഗരത്തിെൻറ ത െക്കുഭാഗമായ ദീറാബ് ഡിസ്ട്രിക്റ്റിൽ ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് സൗദി പബ്ലിക് ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് അപകടമുണ്ടായത്. സ്വദേശി പൗരനാണ് അപകട വിവരമറിയിച്ചതെന്നും ഉടനെ എമർജൻസി ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും റിയാദ് മേഖല റെഡ്ക്രസൻറ് വക്താവ് യാസിൽ അൽജലാജിൽ അറിയിച്ചു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കിങ് സൽമാൻ ആശുപത്രി, അൽഇൗമാൻ ആശുപത്രി, കിങ് സഉൗദ് മെഡിക്കൽ സിറ്റി, അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രി എന്നിവിടങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നൽകിയെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.