???????? ?????? ????

തബൂക്കിൽ ബസ്​ മറിഞ്ഞ്​ 32 പേർക്ക്​ പരിക്ക്​

തബൂക്ക്: തൊ​ഴിലാളികൾ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ 32 പേർക്ക്​ പരിക്ക്​. വ്യാഴം ഉച്ചക്ക്​​ തബൂക്കിലെ അൽവജ്​ഹ്​ മേഖലയിലെ ദൂബ റോഡിലായിരുന്നു അപകടം.​ 
ഇന്ത്യ, പാകിസ്​താൻ രാജ്യക്കാരായ തൊഴിലാളികൾ സഞ്ചരിച്ച ബസാണ്​ മറിഞ്ഞത്​. ഒരു കമ്പനിക്ക്​ കീഴിലെ തൊഴിലാളികളാണിവർ​. പരിക്കേറ്റവരെ ​മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

43 ഒാളം തൊഴിലാളികൾ സഞ്ചരിച്ച ബസ്സാണ്​ അപകടത്തിൽപ്പെട്ടതെന്ന്​ തബൂക്ക്​ മേഖല റെഡ്​ക്രസൻറ്​ വക്​താവ്​ ഖാലിദ്​ അൽഅൻസി പറഞ്ഞു.  അപകട വിവരം അറിഞ്ഞ ഉടനെ റെഡ്​ക്രസൻറി​​െൻറ ആറും ആരോഗ്യ വകുപ്പി​​െൻറ നാലും ആംബുലൻസുകൾ സ്​ഥലത്തെത്തിയിരുന്നു.  മൂന്ന്​ പേരുടെ പരിക്ക്​ ഗുരുതരമാണമെന്നും ഖാലിദ്​ അൽഅൻസി കൂട്ടി​ച്ചേർത്തു. 

Tags:    
News Summary - Bus accident-Tabook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.