ദമ്മാം: കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് യാത്രക്കാരെ കയറ്റി ഇറക്കുന്ന സ്ഥലത്ത് നിശ്ചയിച്ച സമയപരിധിയും ഫീസും അപര്യാപ്തവും അശാസ്ത്രീയവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആരോപിച്ചു.
ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. കാലങ്ങളായി എയർപോർട്ടിെൻറ അകത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന 15 മിനിറ്റ് സമയം പുനഃക്രമീകരിക്കണമെന്നും ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് ആവശ്യപ്പെട്ടു. നിലവിലെ കരാർ പ്രകാരം മൂന്നു മിനിറ്റാക്കി ചുരുക്കി, അത് കഴിഞ്ഞാൽ 500 രൂപ മുതൽ മുകളിലേക്ക് പിഴ ഈടാക്കുന്നത് യഥാർഥത്തിൽ പിടിച്ചുപറിയാണ്.
കരിപ്പൂർ വിമാനത്താവളത്തെ കൂടുതലും ആശ്രയിക്കുന്നത് മലബാർ മേഖലയിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന സാധാരണക്കാരായ പ്രവാസികളാണ്.
അത്തരം ആളുകളിൽനിന്നാണ് എയർപോർട്ട് കരാറുകാരുടെ വക പുതിയ പ്രഹരം. ഇത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല.
പ്രവാസികൾ അടക്കമുള്ള യാത്രക്കാരോട് പുതിയ കരാർ കമ്പനി ജീവനക്കാർ മോശമായ രീതിയിൽ പെരുമാറുന്നതും അശാസ്ത്രീയമായ സമയക്രമീകരണവും ഭീമമായ ഫീസ് ഈടാക്കുന്നതുമായ സാഹചര്യത്തിൽ എയർപോർട്ട് അധികാരികളും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടലുകൾ നടത്തണം. യോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, മൻസൂർ ആലംകോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.