യാം​ബു ന​വോ​ദ​യ യു​വ​ജ​ന​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘ല​ഹ​രി​ക്കെ​തി​രെ ജ​ന​കീ​യ ക​വ​ചം’ എ​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​ജ്ഞ അ​ജോ ജോ​ർ​ജ് ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

നവോദയ യാംബു യുവജനവേദി 'ലഹരിക്കെതിരെ ജനകീയ കവചം' കാമ്പയിൻ

യാംബു: 'ലഹരിക്കെതിരെ ജനകീയ കവചം' എന്ന ശീർഷകത്തിൽ ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി യാംബു നവോദയ യുവജനവേദി പരിപാടി സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് ലഹരിക്കെതിരെ ജനകീയ കവചം തീർക്കാനും ലഹരിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കാനും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് അധ്യക്ഷത വഹിച്ചു.

യാംബു നവോദയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് വിഷയാവതരണം നടത്തി. പ്രവാസികൾക്കിടയിൽപോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ എല്ലാവരും ഏറെ ജാഗരൂകരാകേണ്ടത് അനിവാര്യമാണെന്നും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടത്താൻ വിവിധ മത, രാഷ്ട്രീയ, യുവജന സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നവോദയ ജീവകാരുണ്യ ജോയന്റ് കൺവീനർ എ.പി. സാക്കിർ സംസാരിച്ചു. നവോദയ യാംബു യുവജന വേദി കൺവീനർ നൗഷാദ് തായത്ത് സ്വാഗതവും ജോയന്റ് കൺവീനർ സുനിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Campaign Against Drunkenness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.