റിയാദ്: കാനഡ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ച കൺസൾട്ടിങ് ഏജൻസിക്ക് നഷ്ടപരിഹാരം ചുമത്തിയ ഉത്തരവിനെ പ്രവാസി ലീഗൽ (പി.എൽ.സി) സൗദി ഘടകം സ്വാഗതം ചെയ്തു. യു.കെയിൽ ഏജൻസിയുടെ ചതിയിൽപെട്ട് വിസ തട്ടിപ്പിനിരയായ നിരവധി നഴ്സുമാർക്ക് വേണ്ടി പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് സമർപ്പിച്ച അപേക്ഷയിന്മേൽ ഇന്ത്യൻ ഹൈകമീഷനിലെ കമ്യൂണിറ്റി മന്ത്രി (കോഓഡിനേഷൻ) ദീപക് ചൗധരി ഈ മാസം 19ന് നഴ്സുമാരുടെ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനുള്ള ചർച്ചക്ക് പ്രവാസി ലീഗൽ സെല്ലിന്റെ യു.കെ ഭാരവാഹികളെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കൂടിയ ഓൺലൈൻ യോഗത്തിലാണ് കാനഡ വിസ തട്ടിപ്പിലെ വിധിയെ സ്വാഗതം ചെയ്യുന്നതായി സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞത്.
ഇത്തരം വിധികൾ തട്ടിപ്പിനിരയായ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്നും ഒരു പരിധിവരെ ഇത്തരം വിധികൾ വിസ തട്ടിപ്പ് സംഘങ്ങൾക്ക് താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. സോണിയ സണ്ണി, അഡ്വ. ആർ. മുരളീധരൻ, പി.എൽ.സി ഗ്ലോബൽ പ്രതിനിധി സുധീർ തിരുനിലത്ത് എന്നിവർ സംസാരിച്ചു. സൗദി കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.