അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗൗ​സ് ദാ​ന്തു, ഭാ​ര്യ ത​ബ്റാ​ക് സ​ർ​വ​ർ,

മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ദാ​മി​ൽ ഗൗ​സ്, മു​ഹ​മ്മ​ദ് ഈ​ഹാ​ൻ ഗൗ​സ്

വാ​ഹ​നാ​പ​ക​ടം: ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ യു​വ​ദ​മ്പ​തി​ക​ളു​ടെ​യും ര​ണ്ട് മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി

റി​യാ​ദ്: ആ​ഗ​സ്റ്റ് 25ന് ​റി​യാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ യു​വ​ദ​മ്പ​തി​ക​ളു​ടെ​യും ര​ണ്ട് മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് ഉം​റ നി​ർ​വ​ഹി​ക്കാ​ൻ സൗ​ദി​യി​ലെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഗൗ​സ് ദാ​ന്തു (35), ഭാ​ര്യ ത​ബ്റാ​ക് സ​ർ​വ​ർ (31), മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ദാ​മി​ൽ ഗൗ​സ് (ര​ണ്ട്), മു​ഹ​മ്മ​ദ് ഈ​ഹാ​ൻ ഗൗ​സ് (നാ​ല്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച അ​സ്ർ ന​മ​സ്കാ​ര​ത്തി​നു ശേ​ഷം ന​സീ​മി​ലെ ഹ​യ്യു​ൽ സ​ലാം മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി​യ​ത്. എ​ക്സി​റ്റ് 15ലെ ​അ​ൽ​രാ​ജ്ഹി പ​ള്ളി​യി​ലാ​ണ് മ​യ്യി​ത്ത് ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 25ന് ​വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ആ​റു​മ​ണി​ക്ക് റി​യാ​ദ് ന​ഗ​ര​ത്തി​ന് കി​ഴ​ക്ക് തു​മാ​മ​യി​ലെ ഹ​ഫ്ന - തു​വൈ​ഖ് റോ​ഡി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഫോ​ർ​ഡ് കാ​റും സൗ​ദി പൗ​ര​ൻ ഓ​ടി​ച്ച ട്രെ​യ്‍ല​റും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്ന കാ​റി​നു​ള്ളി​ൽ തീ​യി​ല​ക​പ്പെ​ട്ടാ​ണ് നാ​ലു​പേ​രും മ​രി​ച്ച​ത്. ക​ത്തി​ക്ക​രി​ഞ്ഞ് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ റൂ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഓ​രോ മൃ​ത​ദേ​ഹ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ച​ത്. കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ചെ​യ​ർ​മാ​നും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ദ്ദീ​ഖ് തു​വ്വൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്ത​ത്. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യം മു​ത​ൽ സ​ഹാ​യ​ത്തി​ന് രം​ഗ​ത്തി​റ​ങ്ങി​യ ഇ​ദ്ദേ​ഹം സൗ​ദി പൊ​ലീ​സ്, ഫോ​റ​ൻ​സി​ക് വി​ങ്, ആ​ശു​പ​ത്രി, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചാ​ണ് നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പൊ​ലീ​സും ഫോ​റ​ൻ​സി​ക്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും ഏ​കോ​പി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ​ട്ടേ​റെ സ​ങ്കീ​ർ​ണ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ത​ര​ണം ചെ​യ്ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും സി​ദ്ദീ​ഖ് തു​വ്വൂ​ർ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

മ​രി​ച്ച ഗൗ​സ് ദാ​ന്തു​വി​ന് കു​വൈ​ത്ത് ഇ​ഖാ​മ​യാ​ണു​ള്ള​ത്. അ​ദ്ദേ​ഹം കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് സ​കു​ടും​ബം ടൂ​റി​സ്റ്റ് വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി ആ​ദ്യം മ​ക്ക​യി​ലെ​ത്തി ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സ്ഥ​ല​ങ്ങ​ൾ കാ​ണാ​ൻ റി​യാ​ദി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - Car Accident: Both Makkah of Andhra Swadeshi Young Couple The dead bodies were buried in Riyadh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.