അബു ഹൈദ്രിയ റോഡിൽ വാഹനാപകടം; രണ്ട് ഇന്ത്യക്കാർ മരിച്ചു

ജുബൈൽ: വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ ട്രാഫിക് പരിധിക്ക് പുറത്ത് അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുബരിക് ഖാൻ സലിം ഖാൻ (24), സമീർ അലി മക്ബൂൽ ഖാൻ (26) എന്നിവരാണ് മരിച്ചത്.

മഹീന്ദ്ര പിക്കപ്പും മെഴ്‌സിഡസ് ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ട്രെയ്‌ലർ ഓടിച്ചത് പാകിസ്താനി പൗരനാണ്. മുബരിക് ഖാൻ ഡ്രൈവറായും സമീർ അലി സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇവർ ഏത് സംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹങ്ങൾ അൽ നാരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്കായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.

Tags:    
News Summary - Car accident on Abu Hydria Road; Two Indians died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.