ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്ക് സേവനത്തിനായി കെയർ (ഇനായ) കേന്ദ്രങ്ങൾ ഒരുക്കി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലും മദീനയിലുമെത്തുന്ന തീർഥാടകരെ സേവിക്കുന്നതിനാണ് വിവിധ സ്ഥലങ്ങളിൽ കെയർ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 11 ഭാഷകളിൽ കേന്ദ്രങ്ങൾ മുഴുസമയം സേവനം നൽകുന്നതായി മന്ത്രാലയം വിശദീകരിച്ചു.
തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകൽ, പരാതികൾ സ്വീകരിക്കൽ, വല്ലതും നഷ്ടപ്പെടുകയോ, ആരെയെങ്കിലും കാണാതാവുകയോ ചെയ്ത വിവരങ്ങൾ അറിയിക്കൽ, ‘നുസ്ക്’ സേവനങ്ങൾ എന്നിവയുൾപ്പെടെ സേവനങ്ങൾ കെയർ കേന്ദ്രങ്ങൾ നൽകുന്നുണ്ട്. ‘കെയറി’ന് നിരവധി ശാഖകളുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മക്കയിലെ അൽ മിസ്ഫല, അൽഹുജൂൻ, അൽഹംറ (ബിസിനസ് സെൻറർ) എന്നിവിടങ്ങളിലും മദീനയിൽ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ബഖീഅ് എന്നിവിടങ്ങളിലും ശാഖകളുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.