സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്: ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് നൂ​റു​മേ​നി

ജു​ബൈ​ൽ: ഇൗ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നൂ​റു​മേ​നി.ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 227 കു​ട്ടി​ക​ളും വി​ജ​യി​ച്ച​പ്പോ​ൾ 64 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വൈ​ഷ്ണ​വി ക​തി​യാ​ർ 98.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കൗ​ശി​ക് കാ​ർ​ത്തി​കേ​യ​ൻ, ഫി​ർ​ദൗ​സ് ഫാ​ത്തി​മ എ​ന്നി​വ​ർ 97.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം​സ്ഥാ​ന​വും സു​ബ്ഹാ​ര ജ്യോ​തി​പ​ത്ര, ദി​വ്യ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു. കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഹാ​രോ​ൺ ജോ​ൺ ജേ​ക്ക​ബ് 95.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തും ന​ബീ​ഹ ഫാ​ത്തി​മ 95.6 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി ര​ണ്ടാം സ്ഥാ​ന​ത്തും ദി​ഷാ​ലാ​ദ് 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും സ്കൂ​ൾ മാ​നേ​ജ്‍മെൻറും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - CBSE Class XII: 100m to Jubilee Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.