റിയാദ്: സൗദി അറേബ്യയിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കായുള്ള ക്ലസ്റ്റർ മീറ്റിൽ വ്യക്തിഗത ഇനങ്ങളിൽ ഇരട്ട സ്വർണം നേടിയ മോഡേൺ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി മുഹമ്മദ് അമാൻ അൻസാരിയെ പ്രിൻസിപ്പൽ ഡോ. വി.പി. അബ്ദുൽ അസീസ് അഭിനന്ദിച്ചു.
17 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ഹൈ ജംപ്, ഡിസ്കസ് ത്രോ ഇനങ്ങളിലാണ് ഇരട്ട സ്വർണവും വ്യക്തിഗത ചാമ്പ്യൻഷിപ്പും അമാൻ നേടിയത്. 100 മീറ്ററിൽ വെള്ളിമെഡൽ നേടിയ മുഹമ്മദ് അബ്ദുൽ റയാനെയും ബാഡ്മിന്റണിൽ വെങ്കലം നേടിയ ഹനീൻ സഈദ്, നഹ്ന നിസാമുദ്ദീൻ എന്നിവരെയും പ്രിൻസിപ്പലും മാനേജിങ് കമ്മിറ്റിയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.